
പനിക്കോള് ഉണ്ടോ ഇല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശംങ്കയുള്ളവര്‍ക്ക് വേണ്ടി മാത്രം... ചേരുവകള്‍ താഴെ പറയും വണ്ണം...
ഒന്നര ടീസ്പൂണ്‍ ചായപ്പൊടി
അര ടീസ്പൂണ്‍ കുരുമുളക് പൊടി
നാരങ്ങ(ഗള്‍ഫില്‍ കിട്ടുന്ന വലിയ തരമാണെങ്കില്‍ അര മുറി നാടന്‍ ആണെങ്കില്‍ ചെറുതൊന്ന്)
പഞ്ചസാര 4 ടീസ്പൂണ്‍ + + + (ഇഷ്ടാനുസരണം)
പാചക വിധി
------------------
ബ്ലാക്ക് ആന്‍ഡ് ഡെക്കറിന്റെ കെറ്റിലില്‍ (കെറ്റില്‍ വാങ്ങാനാരും ചന്തേല്‍ പോകണ്ട ഉള്ളത് കൊണ്ട് ക്രിസ്തുമസ് പോലെ എന്ന് കരുതി കൈവശം ഉള്ളത് ഉപയോഗിക്കുക) വെള്ളം തിളച്ച് മറിയുമ്പോള്‍ കപ്പെടുത്ത് ഒന്നും രണ്ടും ചേരുവകള്‍ ഇട്ട് വെള്ളം നിറയ്ക്കുക. ഒരു മിനിറ്റിന് ശേഷം നാരങ്ങ പിഴിഞ്ഞ് നീര് ചേര്‍ക്കുക. പിന്നീട് പഞ്ചസാര കൂട്ടി ഊതി ഊതി കുടിക്കുക. (ഭാഗ്യമുണ്ടെങ്കില്‍ എല്ലാം ശരിയാകും)
ഒരു ജലദോഷപ്പനിയുടെ ഓര്‍മ്മയ്ക്ക്... (ഒടുക്കത്തെ നൊസ്റ്റാള്‍ജിയ എന്നൊന്നും പറയാനില്ല ചെറിയ പനീം ജലദോഷോം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ